News n Views

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് ഗോഡ്‌സെ എന്നാണെന്ന് കമല്‍ഹാസന്‍

THE CUE

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണെന്നും കമല്‍ ഹാസന്‍. നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ ഞായറാഴ്ച തമിഴ്‌നാട്ടില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കമല്‍ഹാസന്‍ കാവി ഭീകരതയ്‌ക്കെതിരെ സംസാരിച്ചത്.

ഇതൊരു മുസ്ലീം ഭൂരിപക്ഷ മേഖലയായത് കൊണ്ടല്ല ഞാനിത് പറയുന്നത്. ഞാനിത് മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്. അവിടെ നിന്നാണ് ഇത് ആരംഭിച്ചത്.
കമല്‍ ഹാസന്‍

ആ കൊലപാതകത്തിന്റെ ഉത്തരങ്ങള്‍ തേടിയാണ് താനിവിടെ വന്നതെന്നും 1948ലെ ഗാന്ധി വധത്തെ സൂചിപ്പിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആര്‍എസ്എസ് ഭീകരതയാണ് രാജ്യത്ത് ആദ്യമുണ്ടായതെന്ന് കമല്‍ഹാസന്‍ പറഞ്ഞത്.

ഒരു നല്ല ഇന്ത്യക്കാരന്‍ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും. ത്രിവര്‍ണ പതാകയിലെ മൂന്ന് നിറങ്ങള്‍ കേടുപറ്റാതെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അത് ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറയും.

നേരത്തേയും കാവിഭീകരതയ്‌ക്കെതിരേയും വലതുപക്ഷ തീവ്രരാഷ്ട്രീയത്തിനെതിരേയും കമല്‍ഹാസന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. 2017 നവംബറില്‍ ഹിന്ദു ഭീകരതയെ കുറിച്ച് സംസാരിച്ചതിന് കമല്‍ ഹാസനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു.

നേരത്തെ ഹിന്ദു വലുതുപക്ഷ സംഘടനകള്‍ ഇത്തരത്തില്‍ ആക്രമണത്തില്‍ ഒരുമ്പെട്ടിരുന്നില്ല, സംവാദത്തിനു തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആക്രമണമാണ് അവരുടെ മാര്‍ഗം.

ഇതായിരുന്നു അന്ന് കമല്‍ഹാസന് നടത്തിയ പരാമര്‍ശം. താന്‍ ഹിന്ദുവിരുദ്ധനല്ലെന്ന് പറഞ്ഞ കമല്‍ഹാസന്‍ അതുപോലെ തന്നെ താന്‍ മറ്റൊരു മതത്തിനും എതിരല്ലെന്നും സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന് മറുപടി നല്‍കി.

ചരിത്രത്തില്‍ ഹിന്ദു ഭീകരവാദത്തിന് ഒരു ഉദാഹരണം കാണിക്കാനാകുമോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് ഗോഡ്‌സെയെ പരാമര്‍ശിച്ചുള്ള കമല്‍ഹാസന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT