News n Views

അരയ്‌ക്കൊപ്പം വെള്ളത്തില്‍ രണ്ട് കുട്ടികളെ ചുമലിലിരുത്തി പൊലീസുകാരന്‍; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ഗുജറാത്തില്‍ നിന്നുള്ള ദൃശ്യം  

THE CUE

കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതം നേരിടുകയാണ്. കേരളത്തില്‍ ഇതുവരെ 69 പേരാണ് മഴക്കെടുതിയില്‍ മരണപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. വടക്കന്‍ ജില്ലകളിലാണ് മഴയും ഉരുള്‍ പൊട്ടലും കാര്യമായി ബാധിച്ചത്.

കേരളത്തെ കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മഴ ഭീതി സൃഷ്ടിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിയായി പൊലീസും ഫയര്‍ഫോഴ്‌സും സേനയും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലും കയ്യടി നേടുകയാണ്. അത്തരത്തിലൊന്നാണ് ഗുജറാത്തില്‍ രണ്ട് കുട്ടികളെ ചുമലിലിരുത്തി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന പൊലീസുകാരന്റെ ദൃശ്യം.

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് കുട്ടികളെ ചുമലിലിരുത്തി ഒന്നര കിലോമീറ്ററാണ് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ചരിച്ചത്. പൃഥ്വിരാജ് ജഡേജ എന്ന പൊലീസുകാരനാണ് ഗുജറാത്തിലെ കല്യാണ്‍പുര്‍ ഗ്രാമത്തില്‍ തന്റെ അരയോളം വരുന്ന വെള്ളത്തില്‍ കുട്ടികളെ ചുമലിലിരുത്തി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്കായി പൊലീസുകാരനെടുത്ത നടപടിയെ അഭിനന്ദിച്ച് ട്വിറ്ററില്‍ ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ പ്രളയത്തില്‍ ഇതുവരെ 11 പേരാണ് മരിച്ചത്. ആറായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കര്‍ണാടകയില്‍ 31 പേര്‍ ഇതുവരെ മഴക്കെടുതിയില്‍ മരിച്ചു.

കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള തുരുത്തില്‍ ഒറ്റപ്പെട്ട ഗര്‍ഭിണിയായ യുവതിയെയും പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കയറില്‍ കെട്ടിയായിരുന്നു ഫയര്‍ ഫോഴ്‌സ് പുറത്തെത്തിച്ചത്. കേരളത്തില്‍ പലയിടങ്ങളിലും ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോഴും നടക്കുന്നത്. മൂന്ന് ദിവസമായി തുടര്‍ന്ന മഴ ഇന്ന് പലയിടങ്ങളിലും കുറഞ്ഞിട്ടുണ്ട്. പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT