News n Views

നിര്‍ഭയ: നാല് പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ; നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച

നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത വിചാരണകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത കേന്ദ്രത്തിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് വ്യക്തമാക്കിയ കോടതി പ്രതികള്‍ക്ക് നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി.

പ്രതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ എല്ലാ നിയമ നടപടിയും പൂര്‍ത്തിയാക്കണം, ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമടക്കം ഒരാഴ്ചയ്ക്കകം നല്‍കണം. നാല് പ്രതികളും അതിപൈശാചികമായ കുറ്റകൃത്യം ചെയ്തവരാണെന്നും കോടതി പറഞ്ഞു.

നേരത്തെ വധശിക്ഷ നീട്ടിവെക്കാന്‍ ഡല്‍ഹി പട്യാല കോടതിയായിരുന്നു ഉത്തരവിട്ടത്. പ്രതി വിനയ് ശര്‍മയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. കേസിലെ പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു വാദം. അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും പവന്‍കുമാര്‍ കോടതിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നേരത്തെ പവന്‍ കുമാറിന്റെ ആവശ്യം തള്ളിയിരുന്നു.

ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

SCROLL FOR NEXT