Coronavirus

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലും’; മുന്നറിയിപ്പുമായി ഫിലിപ്പൈന്‍ പ്രസിഡന്റ്‌

THE CUE

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടി. കൊവിഡ് വ്യാപനം തടയുന്നതിനായി ഒരു മാസത്തെ ലോക്ക് ഡൗണാണ് ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഗുരുതര കുറ്റമാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വ്യാപനം തടയാനും, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അധികാരികള്‍ പരിശ്രമിക്കുകയാണ്, ഈ സാഹചര്യത്തില്‍ എല്ലാവരും സര്‍ക്കാരിനോട് സഹകരിക്കേണ്ടതും, ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും അത്യാവശ്യമാണെന്ന് ഡ്യുട്ടേട്ടി പറഞ്ഞു. കാര്യത്തിന്റെ ഗൗരവം ജനങ്ങള്‍ മനസിലാക്കണം. ആരെങ്കിലും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍, ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അവരെ വെടിവെച്ച് കൊല്ലുക, ഇത് പൊലീസിനും മിലിറ്ററിക്കുമുള്ള തന്റെ ഉത്തരവ് ആണെന്നും ഡ്യുട്ടേര്‍ട്ടി പറഞ്ഞു.

ഫിലിപ്പൈന്‍സില്‍ ഇതു വരെ 107 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2633 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി നീളുന്ന ലോക്ക് ഡൗണില്‍ മനിലയിലുള്‍പ്പടെ ജനം ദുരിതത്തിലാണ്. ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മനിലയിലെ ക്യുസോണില്‍ ചേരിനിവാസികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന മുന്നറിയിപ്പുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT