Coronavirus

'നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നു', കെകെ ശൈലജയെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി

ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന്, ശൈലജ ടീച്ചറെ പ്രശംസിച്ച് എഴുതിയ കത്തില്‍ റനില്‍ വിക്രമസിംഗെ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഫലപ്രദമായ രോഗനിയന്ത്രണം സാധ്യമാണെന്ന് കേരള ആരോഗ്യമന്ത്രി തെളിയിച്ചു, കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ 'കേരള മാതൃക' വിജയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ പരിശോധനകള്‍ നടത്തുന്നതിന് മുന്‍ഗണന ഏര്‍പ്പെടുത്തിയത് ഉള്‍പ്പടെ, കേരളം സ്വീകരിച്ച നടപടികള്‍ മറ്റ് രാജ്യങ്ങള്‍ക്കുള്‍പ്പടെ മാതൃകയാണ്. ടെസ്റ്റിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതിലും, രോഗസാധ്യതയുള്ളവരെ തിരിച്ചറിയുന്നതിലും, വിപുലമായ പരിശോധന നടത്തുന്നതിലും കേരളം വിജയിച്ചു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കൊവിഡ് മൂലം മരിച്ചത്. നിരവധി രാജ്യങ്ങള്‍ ഇപ്പോഴും കൊവിഡിനെ നേരിടാന്‍ ബുദ്ധിമുട്ടുമ്പോള്‍, നിങ്ങളുടെ ഈ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്' , കത്തില്‍ റനില്‍ വിക്രമസിഗെ പറയുന്നു.

കേരളത്തിന്റേത് പോലെ നല്ലൊരും പൊതുജനാരോഗ്യസംവിധാനമാണ് തങ്ങള്‍ക്കുള്ളതെന്ന് ഏപ്രിലില്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ ഇതുവരെ 1023 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 569 പേര്‍ രോഗമുക്തരായി, 9 പേരാണ് ഇതുവരെ മരിച്ചത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT