Coronavirus

കോവിഡിന് പ്ലാസ്മ തെറാപ്പി; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രോഗി സുഖം പ്രാപിക്കുന്നുവെന്ന് അധികൃതര്‍

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില പ്ലാസ്മ തെറാപ്പിയിലുടെ മെച്ചപ്പെടുന്നതായി അധികൃതര്‍. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി ചെയ്യുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 51കാരനിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്.

ദില്ലിയില്‍ നിന്നെത്തിയ രോഗി വെന്റിലേറ്ററിലായിരുന്നു. 400 മില്ലി ആന്‍ബോഡി പ്ലാസ്മ ഈ രോഗിക്ക് നല്‍കി. കോവിഡ് രോഗം മാറിയ വ്യക്തിയില്‍ നിന്നാണ് പ്ലാസ്മ എടുത്തത്. ഇതോടെ അപകടനില തരണം ചെയ്തുവെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.

കോവിഡ് ഗുരുതരമാകുന്നവരില്‍ പ്ലാസ്മ തെറാപ്പി തുടരാനാണ് തീരുമാനം. സര്‍ക്കാരിന്റെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ചികിത്സ. രോഗം മാറിയവരില്‍ നിന്നും പ്ലാസ്മ ശേഖരിക്കും.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT