Coronavirus

ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി ; നിയന്ത്രണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം

രാജ്യത്ത് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ 30 വരെ നീട്ടി. എന്നാല്‍ ജൂണ്‍ 8 മുതല്‍ ഇളവുകള്‍ അനുവദിക്കും. മൂന്ന് ഘട്ടങ്ങളായുള്ള ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂണ്‍ 8 മുതല്‍ തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. മൂന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര വിമാനയാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും.

സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും പാര്‍ക്കുകളും, സ്വിമ്മിങ് പൂളുകളുമെല്ലാം തുറക്കും. പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ അനുമതിയുണ്ടാകും. ഇതിന്റെ വിശദമായ മാര്‍ഗരേഖ പിന്നീട് പുറത്തിറക്കും. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൂര്‍ണമായ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇവിടങ്ങളില്‍ അനുമതി. ഈ മേഖലയില്‍ യാത്രകള്‍ക്ക് നിരോധനമുണ്ട്. രാത്രി 9 മണി മുതല്‍ രാവിലെ 5 മണിവരെയുള്ള നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി തുടരും. ഇവിടങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് ഇത് ബാധകമല്ല.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT