കെ സുരേന്ദ്രന്‍ 
Coronavirus

പ്രധാനമന്ത്രിയുടെ ലോക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് കെ സുരേന്ദ്രന്‍;പത്രസമ്മേളനത്തിന് തിരുവനന്തപുരത്തേക്കുള്ള യാത്ര വിവാദത്തില്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്രസമ്മേളനം നടത്തുന്നതിനായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയാണ് വിവാദമായിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനത്തിനായി സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലായിരുന്നു കെ സുരേന്ദ്രന്റെ യാത്രയെന്നാണ് സൂചന.

ഓരോരുത്തരും നില്‍ക്കുന്നിടത്ത് തന്നെ തുടരാനായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നത്. ഈ സമയത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍. ഇവിടെ നിന്നും തിരുവനന്തപുരത്തെത്തിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

പൊലീസിന്റെ പാസ് കിട്ടിയാല്‍ മാത്രമേ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാന്‍ പറ്റുകയുള്ളു. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയെന്നാണ് കെ സുരേന്ദ്രന്റെ വാദം. കൊവിഡ് ബാധിത പ്രദേശമായ കോഴിക്കോട് നിന്നുള്ള യാത്ര പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT