Coronavirus

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് 19; 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവും, 5 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം പകര്‍ന്നത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേര്‍ ഇന്ന് കൊവിഡ് മുക്തരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് 3, കണ്ണൂര്‍ 2, കോഴിക്കോട് 7, മലപ്പുറം 11, പാലക്കാട് 5, തൃശൂര്‍ 4, എറണാകുളം 5, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, പത്തനംതിട്ട 2, കൊല്ലം 5, തിരുവനന്തപുരം 14 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍. ഇന്ന് 4004 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ 632 പേര്‍ ചികിത്സയിലുണ്ട്. 160304 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1440 പേരാണ് ആശുപത്രിയിലുള്ളത്. 158861 പേര്‍ ക്വാറന്റൈനിലുണ്ട്. 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ കഴിയുന്നവരില്‍ ഈ ഘട്ടത്തില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാനും, അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതനുസരിച്ച് ദിവസേന ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോത് പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT