Coronavirus

മൃതദേഹത്തില്‍ തൊടാന്‍ അനുവദിക്കില്ല ; സേഠ് യാക്കൂബ് ഹുസൈന്റെ സംസ്‌കാരത്തില്‍ നാല് പേര്‍ മാത്രം 

THE CUE

കൊവിഡ് 19 ബാധിച്ച് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ച സേഠ് യാക്കൂബ് ഹുസൈന്റെ മൃതദേഹം കര്‍ശന സുരക്ഷാ നിബന്ധനകളോടെ സംസ്‌കരിക്കും. ചുള്ളിക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്‌കാരം. നാല് പേര്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുക. ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളി ഇമാമുമായി ആശയവിനിമയം നടത്തിയാണ് പ്രോട്ടോകോള്‍ അതേപടി പാലിച്ചുള്ള ക്രമീകരണമൊരുക്കിയത്. മൃതദേഹം സൂക്ഷിക്കുന്ന പായ്ക്ക് പൊളിക്കില്ല. ആരെയും കാണാനോ തൊടാനോ അനുവദിക്കുകയുമില്ല.

ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള മരണമായതിനാല്‍ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരെ വീഡിയോയിലൂടെയാണ് മൃതദേഹം കാണിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹത്തില്‍ ആരും സ്പര്‍ശിക്കാന്‍ പാടില്ലെന്നും പാക്ക് ചെയ്താല്‍ പിന്നെ തുറക്കാന്‍ പാടില്ലന്നുമടക്കമാണ് പ്രോട്ടോകോള്‍ എന്നും മന്ത്രി വിശദീകരിച്ചു.

69 കാരനായ സേഠ് യാക്കൂബ് ഹുസൈന്‍ രാവിലെ 8 മണിയോടെയാണ് മരിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചിരുന്നതായി കെകെ ശൈലജ പറഞ്ഞു. ഹൃദ്രോഗവും അമിത രക്തസമ്മര്‍ദ്ദവും കൂടിയായതോടെയാണ് നില വഷളായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ നിന്നെത്തിയ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT