Coronavirus

'നിങ്ങളുടെ ടിക്കറ്റിന് പണം തന്നത് സോണിയാ ഗാന്ധി', അതിഥി തൊഴിലാളികളോട് കോണ്‍ഗ്രസ് എംഎല്‍എ

നാട്ടിലേക്ക് പുറപ്പെടാന്‍ പ്രത്യേക ട്രെയിനില്‍ കയറിയ അതിഥി തൊഴിലാളികളോട്, ടിക്കറ്റിന് പണം നല്‍കിയത് സോണിയാ ഗാന്ധിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ ഭാട്ടിന്ദ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. എംഎല്‍എയായ അമരീന്ദര്‍ രാജ വാറിങ് അതിഥി തൊഴിലാളികള്‍ക്ക് നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിഹാറിലെ മുസാഫര്‍പൂരിലേക്ക് പോകുന്ന അതിഥി തൊഴിലാളികളെ യാത്രയാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എംഎല്‍എ എത്തിയത്. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായി അമരീന്ദര്‍ സ്റ്റേഷനില്‍ പ്രസംഗവും നടത്തിയിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു.

'എല്ലാ അതിഥിതൊഴിലാളികളെയും സഹായിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു, നിങ്ങളുടെ ടിക്കറ്റിനുള്ള പണം മുടക്കുന്നത് സോണിയാ ഗാന്ധിയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും, കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖറുമാണ് നിങ്ങളെ നാട്ടിലേക്ക് അയക്കുന്നത്. എല്ലാ വിവരങ്ങളും ഈ നോട്ടീസില്‍ എഴുതിയിട്ടുണ്ട്. യാത്രയ്ക്കിടെ നിങ്ങള്‍ക്കിത് വായിക്കാം.' പ്രസംഗത്തില്‍ അമരീന്ദര്‍ വാറിങ് പറഞ്ഞു.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT