News n Views

ആര്‍എസ്എസ് മേധാവിക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്; ജനാര്‍ദ്ദന്‍ ദ്വിവേദിക്കെതിരെ രൂക്ഷവിമര്‍ശനം

THE CUE

ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേദി പങ്കിട്ടത് വിവാദത്തില്‍. രാജ്യസഭാ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് സംഘ്പരിവാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'ഗീതാ മഹോത്സവ്' പരിപാടിക്കെത്തിയത്. രാമക്ഷേത്ര പ്രവര്‍ത്തക സാധ്വി റിതംബ, കേന്ദ്രമന്ത്രി സ്മൃതി എന്നിവര്‍ക്കൊപ്പം മുന്‍നിരയിലിരുന്ന ദ്വിവേദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ദ്വിവേദി പിന്തുണച്ചിരുന്നു.

ദ്വിവേദി ആര്‍എസ്എസ് വേദിയിലെത്തിയത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ജനാര്‍ദ്ദന്‍ ദ്വിവേദി പങ്കെടുത്തതെന്നും വേദി പങ്കിട്ടതുകൊണ്ട് ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ചടങ്ങില്‍ സ്ത്രീകളോട് പെരുമാറാന്‍ പുരുഷന്‍മാരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് മോഹന്‍ഭാഗവത് സംസാരിച്ചത്. സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രീകളെ ബഹുമാനിക്കാന്‍ വീട്ടില്‍ നിന്നു തന്നെ തുടങ്ങണം. ഉര്‍വ്വശി മുന്നില്‍ വന്ന് നിന്നപ്പോഴും അര്‍ജുനന്‍ അവരെ മാതാവിനേപ്പോലെയാണ് പരിഗണിച്ചത്. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ് നാം അടിയന്തരമായി ചെയ്യേണ്ടതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT