CAA Protest

ജാമിയയില്‍ വെടിയുതിര്‍ത്തയാളെ ആദരിക്കുമെന്ന് ഹിന്ദുമഹാസഭ, ‘ഗോഡ്‌സേയെ പോലെ യഥാര്‍ത്ഥ ദേശസ്‌നേഹി’

THE CUE

ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ ആദരിക്കുമെന്ന് ഹിന്ദുത്വ സംഘടനയായ ഹിന്ദുമഹാസഭ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുന്ന ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ജനുവരി 30നാണ് തോക്കേന്തിയ വിദ്യാര്‍ത്ഥി ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്നലറിക്കൊണ്ട് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചത്. ഹിന്ദുത്വ തീവ്രവാദത്തോട് ആഭിമുഖ്യമുള്ളയാളാണ് വിദ്യാര്‍ത്ഥിയെന്ന് ഫേസ്ബുക്ക് കുറിപ്പുകളിലും വ്യക്തമാണ്.

നാഥുറാം വിനായക് ഗോഡ്‌സേയെ പോലെ യഥാര്‍ത്ഥ ദേശീയവാദിയാണ് വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെന്ന് ഹിന്ദുമഹാസഭ വക്താവ് അശോക് പാണ്ഡേ. ജാമിയ മില്ലിയ സര്‍വകലാശാലയിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഈ വിദ്യാര്‍ത്ഥി നടത്തിയ പ്രവൃത്തിയില്‍ അഭിമാനമുണ്ടെന്നും ഹിന്ദു മഹാസഭ. ജാമിയ മില്ലിയയിലെ പോലെ ജെഎന്‍യുവിലെയും ഷഹീന്‍ ബാഗിലെയും സമരക്കാര്‍ വെടിയേല്‍ക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ഹിന്ദുമഹാസഭാ വക്താവ്. രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തിയാണെന്നും രാജ്യദ്രോഹികളെ ശിക്ഷിക്കാന്‍ തോക്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ഹിന്ദു മഹാസഭ ആക്രമണത്തെ ന്യായീകരിച്ച് പറയുന്നു.

അലിഗഡ് മുസ്ലിം സര്‍വകലാശയിലെ ഷര്‍ജീല്‍ ഇമാം വെടിയേല്‍ക്കേണ്ട ആളാണെന്നും ഹിന്ദുമഹാസഭയുടെ വക്താവ്. ഹിന്ദുത്വ തീവ്രവാദ നിലപാടുമായി വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിക്ക് നിയമസഹായം നല്‍കാനുള്ള തീരുമാനത്തിലാണ് ഹിന്ദു മഹാസഭ.

ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്ന ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ നിന്നുള്ള 17കാരനായ വിദ്യാര്‍ത്ഥി വിശ്വഹിന്ദു പരിഷത്തിന്റെ പരിവാര്‍ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബദ്‌റംഗ് ദള്‍ റാലിയില്‍ ഇദ്ദേഹം പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ് ഡല്‍ഹിയിലെത്തിയ ജാമിയ സര്‍വകലാശയിലെ സമരത്തിനിടയില്‍ ഇയാള്‍ നുഴഞ്ഞുകയറുകയായിരുന്നു. ഷഹീന്‍ ബാഗിലെ കളി കഴിഞ്ഞു എന്ന് വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

SCROLL FOR NEXT