News n Views

മത കോളത്തില്‍ മനുഷ്യന്‍ എന്നെഴുതാം ; അപേക്ഷയില്‍ നവോത്ഥാനമൂല്യം ഉയര്‍ത്തിപ്പിടിച്ചൊരു കോളജ് 

THE CUE

പൗരന്‍മാരെന്ന നിലയില്‍ പലവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷകള്‍ പൂരിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍, ബാങ്കുകളില്‍, കോളജുകളില്‍ അങ്ങിനെ നിരവധിയിടങ്ങളില്‍ വ്യക്തിവിവരങ്ങള്‍ നല്‍കണം. സാഹചര്യങ്ങളും സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന പ്രകാരം പേരും വിലാസവും ജനനതീയതിയും മതവും ജാതിയുമൊക്കെ പങ്കുവെയ്‌ക്കേണ്ടതുണ്ട്. മതത്തിന്റെ കോളത്തില്‍ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍, തുടങ്ങിയ വിഭാഗപ്പേരുകളാണ് സ്വാഭാവികമായി ഉണ്ടാവുക. ഇവയിലൊന്നുമില്ലെങ്കില്‍ ശേഷിക്കുന്നവയെ പ്രതിനിധാനം ചെയ്യുന്ന വിഭാഗമായി 'മറ്റുള്ളവ' എന്നുമുണ്ടാകും. എന്നാല്‍ ഈ പരമ്പരാഗത രീതിയെ അട്ടിമറിക്കുകയാണ് കൊല്‍ക്കത്ത സര്‍വ്വകലാശയ്ക്ക് കീഴിലെ ബെഥുനെ കോളജ്. ഇവിടെ പ്രവേശനം നേടുമ്പോള്‍ അപേക്ഷയില്‍ മതക്കോളത്തില്‍ മനുഷ്യന്‍ എന്ന് ചേര്‍ക്കാന്‍ അവസരമുണ്ട്.

അപേക്ഷാ ഫോമില്‍ മതക്കോളത്തില്‍ ഹ്യുമാനിറ്റി അഥവാ മനുഷ്യകുലം എന്ന് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം മെയ് 27 നാണ് ആരംഭിച്ചത്. അപേക്ഷയിലെ മതക്കോളത്തിന് നേര്‍ക്ക് ഹ്യുമാനിറ്റിയാണ് ആദ്യം കാണുക. തുടര്‍ന്ന് ഹിന്ദു,ഇസ്ലാം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ കാണാം. ഏറ്റവും ഒടുവിലായി 'മറ്റുള്ളവ' എന്നും ചേര്‍ത്തിരിക്കുന്നു. ഇഷ്ടമുള്ളവര്‍ക്ക് മതങ്ങള്‍ തെരഞ്ഞെടുക്കാം അല്ലാത്തവര്‍ക്ക് മനുഷ്യകുലമെന്നും അടയാളപ്പെടുത്താം. മതക്കോളം പൂരിപ്പിക്കുന്നതിനോട് വിയോജിപ്പുള്ള വലിയ വിഭാഗം വിദ്യാര്‍ത്ഥികളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരുത്തല്‍ നടപടിയെന്ന് ബെഥുനെ കോളജ് പ്രിന്‍സിപ്പാള്‍ മമത റേ പറയുന്നു.

മാനവികതയാകണം മനുഷ്യവര്‍ഗത്തിന്റെ യഥാര്‍ത്ഥ മതമെന്ന അവരുടെ നിലപാടിനോട് യോജിക്കുകയാണ് കോളജ്. അതിനാല്‍ പ്രവേശന സമിതിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാന പ്രകാരം ഇത്തരത്തില്‍ അപേക്ഷകള്‍ തയ്യാറാക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. മാനവസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന കോളജിന്റെ നടപടിയെ വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്യുന്നു. 1879 ലാണ് കോളജ് സ്ഥാപിതമായത്.ഹിന്ദു വനിതാ കോളജ് എന്നായിരുന്നു ആദ്യ പേര്. നേക് എ ഗ്രേഡ് നേടിയ ഏഷ്യയിലെ ആദ്യ കോളജ് ആണിത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT