Around us

മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം: മലപ്പുറത്ത് യുവാവ് അറസ്റ്റില്‍ 

THE CUE

ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ മണ്ണാര്‍മലയിലെ കൈപ്പിള്ളിവീട്ടില്‍ അന്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് നല്‍കിയ മറുപടിയിലായിരുന്നു ഇത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ള സ്മാര്‍ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ഫൊറന്‍സിക് വിഭാഗത്തിന് ഫോണ്‍ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ജാമ്യത്തില്‍ വിട്ടു. പ്രവാസിയായിരുന്ന അന്‍ഷാദ് നാട്ടില്‍ ബിസിനസ് ചെയ്തുവരികയാണ്.

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT