Around us

മണിക്കൂകള്‍ക്കുള്ളില്‍ മരിച്ചത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ രണ്ട് കുട്ടികള്‍, ഭരണകൂട കൊലപാതകമെന്ന് അംബികാസുതന്‍ മാങ്ങാട്

കാസര്‍ഗോഡ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ രണ്ട് കുഞ്ഞുങ്ങളുടെ മരണ വിവരം പങ്കുവെച്ച് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്.

പതിനൊന്ന് വയസുകാരന്‍ മുഹമ്മദ് ഇസ്മായില്‍, കുഞ്ഞാറ്റ എന്ന് വിളിക്കുന്ന അമേയ എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഇസ്മായില്‍ രാവിലെയാണ് മരണപ്പെട്ടത്. തുടര്‍ന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമേയയും മരണപ്പെട്ടതെന്ന് എഴുത്തുകാരന്‍ അംബികാസുദന്‍ മാങ്ങാട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സാ വാഗ്ദാനങ്ങളല്ലാതെ ചികിത്സാ സഹായം ഒന്നും ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ 2013ല്‍ മെഡിക്കല്‍ കോളേജിന്റെ പണി ആരംഭിച്ചെങ്കിലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും ജില്ലയില്‍ എയിംസ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

'യേനപ്പോയയില്‍ ചികിത്സാ സഹായം കേരള സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോള്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ടേറ്റില്‍ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട റമഡിയല്‍ സെല്‍ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല,' അംബികാസുതന്‍ പറഞ്ഞു.

അമ്പലത്തറ സ്‌നേഹവീട്ടില്‍ നാല്പതിലധികം ദുരിത ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് തണലിന്റെ സഹായത്തോടെ എട്ടു തരത്തിലുള്ള സൗജന്യ തെ റൊപ്പി നല്‍കുന്നുണ്ട്. മനുഷ്യ സ്‌നേഹികളുടെ സഹായത്തോടെ നടക്കുന്ന, സര്‍ക്കാര്‍ ഫണ്ടില്ലാതെ നടക്കുന്ന സ്ഥാപനമാണിത്. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വലിയ ആശ്വാസമാണ് ഈ പകല്‍ വീടെന്നും അദ്ദേഹം കുറിക്കുന്നു.

കഴിഞ്ഞ മാസം എയിംസിന് വേണ്ടി ആയിരങ്ങള്‍ അണിനിരന്ന ബഹുജന റാലി കാസര്‍ഗോഡ് നടന്നു. പിറ്റേന്ന് ആരോഗ്യമന്ത്രി ഓടിയെത്തി പ്രഖ്യാപിച്ചു. ഡിസംബര്‍ ആദ്യവാരം മെഡി.കോളേജ് ഒ.പി. ആരംഭിക്കും എന്ന് (രണ്ട് കൊല്ലം മുമ്പ് ഒരു സമര സന്ദര്‍ഭത്തില്‍ ശൈലജ ടീച്ചറും ഇത് പോലെ മാര്‍ച്ചില്‍ തുടങ്ങും പ്രഖ്യാപിച്ചിരുന്നു). അതിന് ശേഷം ഒന്നരക്കൊല്ലം കടന്നു. ഒന്നും നടന്നില്ലെന്നും അംബികാസുതന്‍ മാങ്ങാട് കുറിച്ചു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT