Around us

'പൊറുതിമുട്ടിയാല്‍ എത് മിത്രവും പ്രതിഷേധിച്ചുപോകും' ,ബി.ജെ.പി പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ്, ട്രോളി റഹീം

സംസ്ഥാനത്ത് മരം കൊള്ള നടക്കുന്നതായി ആരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇന്ധന വില വർധനയ്ക്കെതിരായ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് ഉയർത്തിക്കാട്ടി ബിജെപി പ്രവർത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവർത്തകയ്ക്ക് അബദ്ധം പറ്റിയത്. പൊറുതി മുട്ടിയാൽ ഏത് മിത്രവും പ്രതിഷേധിച്ചു പോകുമെന്നാണ് സംഭവത്തെ കുറിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പരിഹസിച്ചിരിക്കുന്നത്.

വനകൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ എന്ന വാചകമായിരുന്നു ബിജെപി പ്രവർത്തകർ പിടിച്ച പ്ലക്കാഡുകളിൽ. ''പെട്രോൾ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക – ഡിവൈഎഫ്ഐ'' എന്നായിരുന്നു ഒരു പ്രവർത്തക പിടിച്ചിരുന്ന പ്ലക്കാർഡിലെ വാചകം. മാധ്യമങ്ങൾ ഈ ദൃശ്യം പകർത്തുന്നത്ത് കണ്ടപ്പോഴാണ് നേതാക്കൾ അബദ്ധം തിരിച്ചറിഞ്ഞത്.

ഉടൻ പ്ലക്കാർഡ് മാറ്റി വനം കൊള്ളയ്ക്കെതിരായ പ്ലാക്കാർഡ് പ്രവർത്തകയ്ക്കു കൈമാറി. എന്നാൽ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും ഉടൻ തന്നെ വൈറൽ ആയി. എന്നാൽ ഇങ്ങനെയൊരു അബന്ധം എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി നേതൃത്വം.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT