Around us

വിഎസ് ശിവകുമാറിന്റെ പ്രധാന ബിനാമി എം രാജേന്ദ്രനെന്ന് വിജിലന്‍സ്; പിടിച്ചെടുത്തത് 72 രേഖകള്‍

മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സെര്‍ച്ച് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സുഹൃത്തായ എം രാജേന്ദ്രനാണ് പ്രധാന ബിനാമിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 72 രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം രാജേന്ദ്രന്‍ 13 ഇടത്ത് ഭൂമി വാങ്ങിയിട്ടുണ്ട്. വിദേശത്തും സാമ്പത്തിക ഇടപാടുണ്ട്. വി എസ് ശിവകുമാറിന്റെ മറ്റൊരു ബിനാമിയായ എന്‍എസ് ഹരികുമാറില്‍ നിന്നും രണ്ട് ബാങ്ക് ലോക്കറിന്റെ താക്കോല്‍ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഎസ് ശിവകുമാര്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, അഡ്വക്കേറ്റ് എന്‍ എസ് ഹരികുമാര്‍, എം രാജേന്ദ്രന്‍ എന്നിവരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ട പരിശോധനയുടെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ബാങ്ക് നിക്ഷേപം, സ്വര്‍ണം, മറ്റ് സ്വത്ത് വിവരങ്ങള്‍ എന്നിവ ശേഖരിച്ചിരുന്നു.

വിഎസ് ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ പേരിലുള്ള ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടെന്നാണ് വിജിലന്‍സിനോട് ശിവകുമാര്‍ പറഞ്ഞത്. താക്കോല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT