Around us

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറി

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.

വിജയ് ബാബു യു.എ.ഇയില്‍ എവിടെയാണ് എന്നത് സംബന്ധിച്ച് പൊലീസിന് വിവരമില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറിയത്.

ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി ശനിയാഴ്ചയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസിന് മുന്നില്‍ ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് വിജയ് ബാബു ഇ-മെയില്‍ അയച്ചിരുന്നു.

ബിസിനസ് സംബന്ധമായ ആവശ്യത്തിനായി യാത്രയിലാണെന്നാണ് വിജയ് ബാബു അറിയിച്ചത്. എന്നാല്‍ ഉടന്‍ കീഴടങ്ങണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

വിജയ് ബാബുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി.

സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മ്മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT