Around us

ഛോട്ടാ രാജൻ ജീവനോടെയുണ്ട്; മരിച്ചെന്ന വാർത്ത വ്യാജമെന്ന് ദല്‍ഹി എയിംസ് അധികൃതര്‍

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് ദല്‍ഹി എയിംസ് അധികൃതര്‍. കഴിഞ്ഞ ഏപ്രില്‍ 26നാണ് കൊവിഡ് ബാധിതനായ ഛോട്ടാരാജനെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ഛോട്ടാ രാജന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എയിംസ് അധികൃതര്‍ നേരിട്ടെത്തിയത്.

2015 ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുമാണ് രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാ രാജനെ അറസ്റ്റ് ചെയ്ത് ദില്ലിയിലെ അതീവ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ എത്തിച്ചത്. മഹാരാഷ്ട്രയിൽ കൊലപാതകവും കൊള്ളയുമായി ബന്ധപ്പെട്ടുള്ള 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍.

ഇയാൾക്കെതിരെയുള്ള എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറിയതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.2011ല്‍ മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഛോട്ടാ രാജനെ 2018ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT