Around us

ജെഎന്‍യു മുംബൈ ആക്രമണത്തെ ഓര്‍മിപ്പിക്കുന്നു’; രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്ന് ഉദ്ധവ് താക്കറെ

THE CUE

ജെഎന്‍യുവിലെ അക്രമം 2000ലെ മുബൈ ഭീകരാക്രമണത്തിന് തുല്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇരുമ്പുദണ്ഡും ചുറ്റികയുമായി മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ ഭീരുക്കളാണ്. ഇവര്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ബിജെപിയെ ഉന്നം വെച്ചുകൊണ്ടുള്ള പ്രസ്താവനയായിരുന്നു സംഭവത്തില്‍ ഉദ്ധവ് താക്കറെ നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്ത് അരക്ഷിതരാണ്. സംഭവത്തില്‍ കൃത്യമായി ഇടപെട്ട് ഡല്‍ഹി പോലീസ് നടപടിയെടുക്കണം. അല്ലാത്ത പക്ഷം സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരും.

നമ്മുടെ യുവത ഭീരുക്കളല്ല അവരെ പ്രകോപിപ്പിച്ച് ബോംബിന് തീകൊളുത്തരുതെന്ന് പറഞ്ഞ താക്കറെ മഹാരാഷ്ട്രയില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നും അവകാശപ്പെട്ടു.

ജെഎന്‍യു അക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും സര്‍ക്കാര്‍ എത്രത്തോളം പോകുമെന്നതിന് ഉദാഹരണമാണ് ജെഎന്‍യു അക്രമമെന്നാണ് സോണിയാ ഗാന്ധി പ്രതികരിച്ചത്. ഗുണ്ട ആക്രമണം മോദി സര്‍ക്കാരിന്റെ സഹായത്തോടെയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ജെഎന്‍യു അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫാസിസ്റ്റുകള്‍ക്ക് ധീരരായ വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഭയമാണെന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. നാണം കെട്ടതും ഭീരുത്വം നിറഞ്ഞതുമായ പ്രവര്‍ത്തിയായിരുന്നു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കണ്ടതെന്ന് സച്ചിന്‍ പൈലറ്റും പ്രതികരിച്ചു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT