Around us

ഇത്രയ്ക്കു വിവേകരഹിതവും സംസ്‌ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാള്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്, മുല്ലപ്പള്ളിക്കെതിരെ ഐസക്

ആരോഗ്യമന്ത്രി കെകെ ശൈലജയെ അപമാനിച്ച് കേമത്തം കാണിക്കാനിറങ്ങിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം അപമാനിതനായെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. കോണ്‍ഗ്രസിന് തന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ബാധ്യതയായി. മുല്ലപ്പള്ളി രാമചന്ദ്രനെ പോലെ വിവേകരഹിതവും സംസ്‌ക്കാരശൂന്യവുമായി പ്രതികരിക്കുന്ന മറ്റൊരു നേതാവ് കെപിസിസി പ്രസിഡന്റിന്റെ കസേരയില്ഡ മുമ്പ് ഇരുന്നിട്ടുണ്ടോയെന്നും ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ആരോഗ്യമന്ത്രി കെ കെ ശൈലജയെക്കുറിച്ച് ദി ഗാര്‍ഡിയനില്‍ ലേഖനം എഴുതിയ പത്രപ്രവര്‍ത്തക ലോറ സ്പിന്നിയുടെ ട്വീറ്റും തോമസ് ഐസക് ഷെയര്‍ ചെയ്തിട്ടുണ്ട്. ലോകപ്രശസ്തരായ മാധ്യമപ്രവര്‍ത്തകരെ പിആര്‍ പണിക്കാരായി ചിത്രീകരിച്ചത് നാടിന് തന്നെ നാണക്കേടാണ്.

സര്‍ക്കാരിനെ അപമാനിക്കുന്നവരുടെ ലക്ഷ്യം കോവിഡ് സാമൂഹ്യവ്യാപനമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് തോമസ് ഐസക് പറയുന്നു. കോവിഡ് ഉണ്ടാക്കുന്ന വിഷാദത്തിലും മാനസികസംഘര്‍ഷത്തില്‍ നിന്നും ജനതയെ മോചിപ്പിക്കാനുള്ള പരിഹാസ്യകഥാപാത്രമാകുകയെന്ന ത്യാഗമാണ് മുല്ലപ്പള്ളി ചെയ്യുന്നതെന്നും തോമസ് ഐസക് കുറിപ്പില്‍ പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT