Around us

‘അമൃതാനന്ദമയിയും രവിശങ്കറും പോള്‍ ദിനകരനും സമ്മേളനം നടത്താറില്ലേ’, തബ് ലീഗിനെ ഒറ്റപ്പെടുത്തരുതെന്ന് ആന്ധ്രാ മുഖ്യമന്ത്രി

THE CUE

രാജ്യത്ത് കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാഅത്തെ സമ്മേളനമാണെന്ന വാദത്തിനെതിരെയും, രോഗത്തിന്റെ പേരില്‍ ഈ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കൊവിഡ് 19 വര്‍ധനവില്‍ ഒരു പ്രത്യേക മതവിഭാഗത്തെയും സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ശനിയാഴ്ചത്തെ ടെലിവിഷന്‍ സന്ദേശത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി. ഏത് മതസമ്മേളനത്തിലും ഇതേ കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി

രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ് ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ല ഇതൊന്നും
ജഗന്‍ മോഹന്‍ റെഡ്ഡി

ഏതെങ്കിലും മതവിഭാഗമോ ജാതിയിലുള്ളവരോ സമൂഹ വ്യാപനത്തിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ആന്ധ്രാ മുഖ്യമന്ത്രി. ലോകം തന്നെ കൊവിഡ് പ്രതിസന്ധിയിലായിരിക്കേ ഇത്തരത്തിലുള്ള വിവേചനം കാട്ടരുത്. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ സംരംഭത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT