Around us

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം; ലാത്തിച്ചാര്‍ജ്, ബല്‍റാമിന് പരിക്ക്

എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം. വിവിധയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. പാലക്കാട് പൊലീസ് ലാത്തിച്ചാര്‍ജിനിടെ വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പ്രതിഷേധമാണ്, മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ രൂക്ഷമായത്. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷ ഭരിതമാണ്. മിക്കയിടങ്ങളിലും പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. സെക്രട്ടേറിയറ്റിലേക്ക് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. കൊല്ലത്തും കോട്ടയത്തും ഉള്‍പ്പടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. കൊച്ചി എന്‍ഐഎ ഓഫീസിന് മുന്നിലും പ്രതിഷേധമുണ്ട്.

പാലക്കാട് കളക്ട്രേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാര്‍ച്ചിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ ബാരിക്കേഡ് തകര്‍ന്ന് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ നോക്കി. തുടര്‍ന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ അക്രമം തുടങ്ങിയപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിന് പിന്നാലെ നടന്ന ലാത്തിച്ചാര്‍ജ്ജിലാണ് എം.എല്‍.എയ്ക്ക് അടക്കം പരിക്കേറ്റത്. ഇതിന് ശേഷം ബല്‍റാമിനെയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT