Around us

അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാജിക്കൊടുവില്‍ മഹീന്ദ രജപക്‌സെ ഒളിവില്‍

ശ്രീലങ്കയില്‍ രാജിക്കൊടുവില്‍ മഹീന്ദ രജപക്‌സെ ഒളിവില്‍ എന്ന് റിപ്പോര്‍ട്ട്. രാജിവെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെയാണ് അദ്ദേഹം രഹസ്യതാവളത്തിലേക്ക് മാറിയത്.

ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രജപക്സയ്ക്കും പ്രധാനമന്ത്രി മഹീന്ദ രജപക്സയ്ക്കും മുകളില്‍ രാജിവെക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മാസങ്ങളായി കൊളംബോയില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.

സര്‍ക്കാരിനെതിരായ സമരക്കാര്‍ ടെന്റ് കെട്ടി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഇന്ന് കൊളംബോയില്‍ സമരക്കാരെ മഹിന്ദ അനുകൂലികള്‍ ആക്രമിച്ചു. ഇത് വലിയ വിമര്‍ശനത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിയെന്നാണ് വിവരം. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും രാജിവെക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം രജപക്‌സെയുടെ വീടിന് തീവെച്ചിരുന്നു. മുന്‍ മന്ത്രിമാരുടെയും എം.പിമാരുടെയുമായി അന്‍പതോളം വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. നൂറുകണക്കിന് വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

അതേസമയം ഇന്നലെ രാത്രി മുഴുവന്‍ ശ്രീലങ്കയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 ആയി.

സംഘര്‍ഷത്തിന് പിന്നാലെ ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരായ സമരക്കാരും മഹിന്ദ അനുകൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 78 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോറിന്‍ റിസര്‍വ് കാലിയാകാറായതോട് കൂടി ആവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ശ്രീലങ്ക ഇപ്പോഴുള്ളത്. ഇന്ധന ക്ഷാമത്തിന്റെയും ഭക്ഷ്യ ക്ഷാമത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇറക്കുമതി നടക്കുന്നില്ല എന്നതാണ്.

പരീക്ഷാ പേപ്പര്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് എക്സാമുകളെല്ലാം റദ്ദാക്കുന്ന സ്ഥിതിയിലേക്ക് വരെ ശ്രീലങ്ക എത്തിയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 110 ശതമാനമാനത്തിലധികമാണ് ശ്രീലങ്കയുടെ പൊതു കടം.

2008 മുതലുള്ളതില്‍ ഏറ്റവും വലിയ നാണ്യപ്പെരുപ്പമാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ഇതിനോടകം ചൈന, ഇന്ത്യ, ജപ്പാന്‍, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശ്രീലങ്ക കടമെടുത്തിട്ടുണ്ട്. 2007 മുതലുള്ള രാജ്യത്തിന്റെ സോവറിന്‍ ബോണ്ട് വഴിയുള്ള കടം മാത്രം 11.8 ബില്ല്യണ്‍ ഡോളറാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT