Around us

ഭക്ഷണമില്ലാതെ എല്ലും തോലുമായി ആഫ്രിക്കന്‍ സിംഹങ്ങള്‍, സഹായം അഭ്യര്‍ത്ഥിച്ച് കാമ്പെയ്ന്‍ 

THE CUE

ഭക്ഷണമില്ലാതെ എല്ലും തോലുമായ സിംഹങ്ങള്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ കാമ്പെയ്ന്‍ ആരംഭിച്ച് മൃഗസ്‌നേഹികള്‍. സുഡാനിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സിംഹങ്ങളുടെ ദുരിതമാണ് ചിത്രങ്ങളായി പുറത്തുവന്നത്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍' സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കു വേണ്ടി സുഡാന്‍ ആനിമല്‍ റെസ്‌ക്യൂ എന്ന ഹാഷ്ടാഗോടെയാണ് കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മരുന്നോ ഭക്ഷണമോ ലഭിക്കാതെ ശോഷിച്ച ശരീരമായി ദുരിതമനുഭവിക്കുകയാണ് മൃഗശാലയിലെ ഭൂരിഭാഗം മൃഗങ്ങളും. സിംഹങ്ങളില്‍ പലതിനും ശരീര ഭാരത്തിന്റെ മൂന്നിലൊന്നു പോലും ഇപ്പോഴില്ലെന്നാണ് മൃഗശാല അധികൃതര്‍ അറിയിച്ചത്. തങ്ങളുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാറുണ്ടെങ്കിലും എപ്പോഴും അതിന് സാധിക്കാറില്ലെന്നും അവര്‍ പറയുന്നു. സുഡാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിദേശ കറന്‍സികളുടെ ക്ഷാമവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും സുഡാന്‍ ജനതയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

സുഡാന്‍ പാര്‍ക്കിലെ മൃഗങ്ങള്‍ക്ക് അടിയന്തരമായി ആഹാരവും മരുന്നും ലഭ്യമാക്കണമെന്നും, അവയെ പുനരധിവസിപ്പിക്കണമെന്നുമാണ് മൃഗസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ആവശ്യമുണ്ട്. 1993 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സിംഹങ്ങളുടെ എണ്ണം 43 ശതമാനം കുറഞ്ഞിരുന്നു.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT