Around us

'അമ്മ'യ്ക്ക് ഐ.സി വേണ്ട, രാജിവെച്ചത് പ്രസ് റിലീസില്‍ ഐ.സിയെ പരാമര്‍ശിക്കാത്തതില്‍; വിശദീകരണവുമായി ശ്വേത മേനോന്‍

താര സംഘടനയായ അമ്മയ്ക്ക് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വേണ്ടെന്ന് വൈസ് പ്രസിഡന്റ് ശ്വേത മേനോന്‍. അമ്മയുടെ ഐ.സി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് കാരണം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ് റിലീസില്‍ ഐ.സിയുടെ പേര് പരാമര്‍ശിക്കാത്തതിനാലാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ഐസി ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്ത് നിന്നാണ് ശ്വേത മേനോന്‍ രാജിവെച്ചത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്വേത മേനോന്‍ ഇക്കാര്യം പറഞ്ഞത്.

ശ്വേത മേനോന്റെ വാക്കുകള്‍

23നാണ് വിജയ്ബാബുവിന്റെ വീഡിയോ കാണുന്നത്. ഇരയുടെ പേര് പറഞ്ഞു എന്ന കാരണത്താലാണ് പെട്ടെന്നുള്ള മീറ്റിംഗ് കൂടുന്നത്. അവിടെ നിന്ന് വിജയ് ബാബുവിനെ മാറ്റിനിര്‍ത്താന്‍ പറയൂ എന്ന് പറഞ്ഞ് അത് ഞങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക് കൊടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ആണ് തീരുമാനമെടുത്തത്. മാറ്റി നിര്‍ത്തുന്നതില്‍ ഐസിസി നിര്‍ദേശപ്രകാരം എന്ന് ചേര്‍ക്കാത്തതുകൊണ്ടാണ് ഞാന്‍ രാജി വെച്ചത്. പിന്നെ എനിക്ക് തോന്നി അമ്മയ്ക്ക് യഥാര്‍ത്ഥത്തില്‍ ഐ.സി.സി വേണ്ട. 15ാം തിയതിയിലെ മീറ്റിംഗില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല.

തലപ്പത്ത് നില്‍ക്കുന്ന ഒരു ആള്‍ മാറിനില്‍ക്കണം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പ്രസ് റിലീസില്‍ ഐസി എന്ന് ചേര്‍ത്തില്ല എന്നത് തന്നെയാണ് ഞാന്‍ അതില്‍ നിന്ന് പോരാനുണ്ടായ കാരണം. വിജയ് ബാബു സ്വയം മാറിനിന്നതും മറ്റു കാരണങ്ങളും എല്ലാം ശരിയാണ്. ഞാന്‍ വിജയ് ബാബുവിന്റെ കാര്യമല്ല പറയുന്നത്. ഐസിയില്‍ നിന്ന് രാജിവെക്കാനുണ്ടായ കാരണം മാത്രമാണ്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT