Around us

ഗോവയില്‍ ബീഫ് സുലഭമാക്കുമെന്ന് ബിജെപി, ഹിന്ദുത്വയുടെ ഇരട്ടത്താപ്പെന്ന് ശശി തരൂര്‍

ഹിന്ദുത്വയുടെ ഇരട്ടത്താപ്പ് രാജ്യത്ത് നാള്‍ക്കുനാള്‍ സ്ഥിരീകരിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഗോവയില്‍ ബീഫ് ലഭ്യത ഉറപ്പുവരുത്തുമെന്ന മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം. ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണ്. ഹിന്ദുമതം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ ഹിന്ദുത്വ വിവേചനപരമാണ്. ഹിന്ദുമതം സത്യാന്വേഷണമാണെങ്കില്‍ ഹിന്ദുത്വ ഇരട്ടത്താപ്പില്‍ കുളിച്ചുനില്‍ക്കുന്നു. നാള്‍ക്കുനാള്‍ ഇത് സ്ഥിരീകരിക്കപ്പെടുകയാണ്- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഗോവ മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച പിടിഐ വാര്‍ത്തയും ശശി തരൂര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ബീഫ് ക്ഷാമത്തെക്കുറിച്ച് തന്റെ സര്‍ക്കാരിന് ബോധ്യമുണ്ടെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു പ്രമോദ് സാവന്തിന്റെ വാക്കുകള്‍. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങി ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ നിയമത്തിന്റെ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നുണ്ട്. കൂടാതെ പശുക്കടത്ത് ആരോപിച്ച് സ്വയംപ്രഖ്യാപിത ഗോസംരക്ഷര്‍ മുസ്ലിങ്ങളെയും ദളിതരെയും ക്രൂരമായി വേട്ടയാടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇതിനിടെ ബീഫ് ലഭ്യത സുഗമമാക്കുമെന്ന് ഗോവ സര്‍ക്കാര്‍ പറയുമ്പോള്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് ശശി തരൂര്‍.

Sasi Tharoor Slams Bjp over Double Standards Regarding Beef.

'നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പ്രിയൻ'; 'ചന്ദ്രലേഖ' ഗാനത്തിന്റെ ഓർമ്മ പങ്കുവെച്ച് ബേണി

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

പൊലീസ് യൂണിഫോമിലും സാധാരണക്കാരനായും... രണ്ട് ഷെല്ലിയോ!! പോസ്റ്റർ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

'ഒരു അഖിൽ സത്യൻ ഫൺ സോൺ ചിത്രമായിരിക്കും അത്'; നിവിൻ പോളി-അഖിൽ സത്യൻ ചിത്രത്തെ കുറിച്ച് അൽത്താഫ് സലീം

SCROLL FOR NEXT