Around us

‘ആ മനോജ് തിവാരി വ്യാജനായിരുന്നു’ ; ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചത് ‘ഡീപ്‌ഫെയ്ക്’ വീഡിയോ 

THE CUE

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഡീപ്‌ഫെയ്ക് വീഡിയോകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ബിജെപി നേതാവ് മനോജ് തിവാരിയുടെ ഡീപ്‌ഫെയ്ക് വീഡിയോ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി ഡല്‍ഹി അധ്യക്ഷനായ മനോജ് തിവാരി രണ്ട് വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന വീഡിയോയാരുന്നു ബിജെപി പ്രചരിപ്പിച്ചത്. വാട്‌സ്ആപ്പ് വഴിയായിരുന്നു പ്രചാരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മോര്‍ഫ് ചെയ്ത വീഡിയോയാണ് ഡീപ് ഫെയ്ക് വീഡിയോ. വീഡിയോകള്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

വീഡിയോ ദൃശ്യത്തില്‍ സംസാരിക്കുന്ന ഒരാളുടെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങളും പേശികളുടെ ചലനങ്ങളും എല്ലാം ഒപ്പിയെടുത്ത് മറ്റൊരു വീഡിയോയില്‍ ചേര്‍ത്താണ് വ്യാജവീഡിയോ നിര്‍മിക്കുന്നത്. ഒരാള്‍ മുഖത്തുണ്ടാകുന്ന വ്യത്യാസങ്ങള്‍ സ്വഭാവികത നിലനിര്‍ത്തി മറ്റൊരാളുടെ രൂപത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഡീപ്‌ഫെയ്ക് വീഡിയോകള്‍ക്ക് സാധിക്കും. ദുരുപയോഗ സാധ്യതകളുള്ളതിനാല്‍ ഡീപ് ഫെയ്ക് വീഡിയോ നേരത്തെ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെ നിരോധിച്ചിരുന്നു.

വൈസ് ന്യൂസ് വെബ്‌സൈറ്റാണ് ബിജെപി പ്രചരിപ്പിച്ച മനോജ് തിവാരിയുടെ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയത്. 44 സെക്കന്റ് ദൈര്‍ഘ്യമുണ്ട് വീഡിയോക്ക്. ഛണ്ഡിഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ബിജെപിക്കായി വീഡിയോ നിര്‍മ്മിച്ചതെന്നാണ് വിവരം. രാഷ്ട്രീയപാര്‍ട്ടികള്‍ ഡീപ്‌ഫെയ്ക് വീഡിയോകള്‍ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT