Around us

'കൊവിഡ് കാലത്ത് കോടിയേരി വീട്ടില്‍ ശത്രുസംഹാര പൂജ നടത്തി, പേടിക്കേണ്ടത് പിണറായി', മറുപടിയുമായി ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയ ആളാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് സ്വന്തം വീട്ടില്‍ ശത്രു സംഹാര പൂജ നടത്തിയ ആളാണ് എനിക്കെതിരെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ടാണ് പൂജ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു. തിരക്കിയപ്പോള്‍ ശരിയാണ്. പണ്ട് പൂ മൂടല്‍ പൂജ നടത്തിയതിന്റെ ഭാഗമായാണിത്. എതായാലും ശത്രുസംഹാര പൂജയില്‍ പിണറായി വിജയന്‍ പേടിച്ചാല്‍ മതി, ഞാന്‍ പേടിക്കേണ്ട കാര്യമില്ല', ചെന്നിത്തല പറഞ്ഞു.

തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആര്‍എസ്എസുകാരനാണെന്ന കോടിയേരിയുടെ ആരോപണത്തിനും ചെന്നിത്തല മറുപടി പറഞ്ഞു. 'ശാഖയില്‍ പോയിട്ടുള്ള എസ്. രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്ണന്‍. എസ്.ആര്‍.പി.യുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആര്‍എസ്എസുകാര്‍ ആണെന്നു കോടിയേരിക്ക് തോന്നുന്നത്. പാര്‍ട്ടി സെക്രട്ടറി ഇത്ര വര്‍ഗീയവാദി ആകുന്നത് ആദ്യമാണ്. ആര്‍.എസ്.എസ്.ലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്.'

ആദ്യം എന്റെ അച്ഛന് ആര്‍.എസ്.എസ്. ബന്ധം എന്നാരോപിച്ചു. പിന്നീട് എന്നെ സര്‍സംഘചാലക് ആക്കി. ഇപ്പോള്‍ എന്റെ ഗണ്‍മാനും ആര്‍എസ്എസ് എന്നാണ് പറയുന്നത്. നാളെ തന്റെ പാചകക്കാരനെയും ആര്‍എസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പറഞ്ഞു.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT