Around us

രേഖകള്‍ നല്‍കുന്നില്ല, ലൈഫ് മിഷന്‍ ദൗത്യസേനയില്‍ നിന്ന് രാജിവെച്ചെന്ന് രമേശ് ചെന്നിത്തല

ഒന്നരമാസമായിട്ടും സര്‍ക്കാര്‍ ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പദ്ധതിയുടെ ദൗത്യസേനയിലെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനം രാജിവെച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സര്‍ക്കാരും റെഡ് ക്രസന്റും, റെഡ് ക്രസന്റും യുണീടാക്കും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകളുടെ രേഖകള്‍ ആവശ്യപ്പെട്ടിട്ട് മറുപടിയില്ലാത്ത സാഹചര്യത്തിലാണിതെന്ന് അദ്ദേഹം വിശദീകരിച്ചു.

രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചെന്നും അദ്ദേഹം അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ സിബിഐ അന്വേഷണം വേണം. വലിയ അഴിമതിയാണ് പദ്ധതിയുടെ മറവില്‍ നടന്നത്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ കമ്മീഷന്‍ അടിച്ചെടുത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതേക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ തൃപ്തികരമായ മറുപടി പറഞ്ഞിട്ടില്ല. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ല. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാന്‍ വിജിലന്‍സിന് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ പൊതുമാപ്പ് നീട്ടി

സാദിഖലി തങ്ങള്‍ക്കെതിരായ പ്രസ്താവന, സിഐസി, ഖാസി ഫൗണ്ടേഷന്‍; ലീഗിനും സമസ്തയ്ക്കും ഇടയില്‍ സംഭവിക്കുന്നതെന്ത്?

ലാ ഡെക്കോർ ഇവെന്റ്‌സിന് തുടക്കമായി, ലിസ്റ്റിൻ സ്റ്റീഫൻ, സുജിത് നായർ, ശ്യാം മോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു

'മുന്നറിയിപ്പിലെ രാഘവൻ കൺവിൻസിംഗ് ആകുന്നത് സാധാരണ പെരുമാറ്റം കൊണ്ടാണ്': സഞ്ജു ശിവറാം

'മുറയുടെ ട്രെയ്‌ലർ അത്യുഗ്രൻ'; ടീമിന് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്

SCROLL FOR NEXT