Around us

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം, പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാന്‍ തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹൂ കുഡ് ഹാവ് പ്രിവന്റഡ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

സവര്‍ക്കര്‍ ഫാസിസ്റ്റാണെന്ന് മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് അനുഭാവമുള്ളവര്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണ്. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യാഥാര്‍ത്ഥ്യ ബോധമുള്ള ഒരു തികഞ്ഞ ദേശീയ വാദിയായിരുന്നെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

സവര്‍ക്കര്‍ മുസ്ലിങ്ങളുടെ ശത്രുവല്ലെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. ഉറുദുവില്‍ ഗസലുകളെഴുതിയിരുന്ന സവര്‍ക്കര്‍ മുസ്ലിങ്ങള്‍ക്കെതിരായിരുന്നില്ലെന്നാണ് മോഹന്‍ ഭാഗവതിന്റെ അവകാശവാദം.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സവര്‍ക്കറെ അപമാനിക്കാന്‍ മനപൂര്‍വ്വം ശ്രമം നടക്കുന്നതായും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വ്വം ഒരു ശ്രമം നടക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം അത് കൂടിവരികയാണ്. ഇപ്പോള്‍ സംഘപരിവാറും സവര്‍ക്കറും ഒരു പോലെ ആക്രമിക്കപ്പെടുന്നുവെന്നാണ് സവര്‍ക്കറുടെ വാദം.

ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരായി നില്‍ക്കുന്നവര്‍ക്കാണ് അവരെ ഇഷ്ടമല്ലാത്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സവര്‍ക്കറുടെ ഹിന്ദുത്വ, വിവേകാനന്ദന്റെ ഹിന്ദുത്വ എന്നിങ്ങനെ ഹിന്ദുത്വയെ പലരീതിയില്‍ നിര്‍വചിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആണ്. എന്നാല്‍ എല്ലാ ഹിന്ദുത്വ ഒന്നാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT