Around us

രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞു; കാല്‍നടയായി ഹാത്രസിലേക്ക്

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. ഡല്‍ഹി-യുപി അതിര്‍ത്തിയിലാണ് രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞത്.

ഹാത്രസിലേക്ക് യാത്ര തിരിച്ച രാഹുലിന്റെയും പ്രിയങ്കിയുടെയും വാഹനം പൊലീസ് തടയുകയായിരുന്നു.പൊലീസ് നടപടിയില്‍ ഇരുവരും പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാല്‍നടയായി ഹാത്രസിലേക്ക് യാത്ര തുടരുകയാണ്.

പൊലീസിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.രാഹുലുമായി വാക്കേറ്റമുണ്ടായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വഴിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി പൊലീസ് അടച്ചിരുന്നു. മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും രാവിലെ മുതല്‍ തടഞ്ഞിരുന്നു. അന്വേഷണ സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി എടുക്കുന്നുവെന്ന പേരിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT