Around us

ധീരജിന്റെ ഇടതുനെഞ്ചിന് താഴെയായി ആഴത്തിലുള്ള കുത്ത്, മര്‍ദ്ദനമേറ്റ ചതവ്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ധീരജിന്റെ മരണകാരണം ഇടതുഭാഗത്തായി നെഞ്ചിന് താഴെ മൂന്ന് സെന്റി മീറ്റര്‍ ആഴത്തിലുള്ള കുത്താണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഒരു കുത്ത് മാത്രമാണ് ഉള്ളത്. അതേസമയം മര്‍ദ്ദനമേറ്റ ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ധീരജിനെ കുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്.ഐ.ആര്‍. പ്രതികളായ ജെറിന്‍ ജോജോയുടെയും നിഖില്‍ പൈലിയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ധീരജിനെ കുത്തിയത് താന്‍ തന്നെയാണെന്ന് നിഖില്‍ പൈലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും നിഖില്‍ പൈലി രക്ഷപ്പെട്ടിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കരിമണലില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിഖില്‍ പൈലി പിടിയിലായത്.

തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജിനെ കുത്തിക്കൊന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജ് ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. സംഘര്‍ഷത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT