Around us

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40ഓടെയായിരുന്നു മരണം. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറായിരുന്നു പുനലൂര്‍ രാജന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി, ഇഎംഎസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്എ ഡാങ്കേ, സി അച്യുതമേനോന്‍, എംഎന്‍ ഗോവിന്ദന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, എം ടി വാസുദേവന്‍ നായര്‍, എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍ വി കൃഷ്ണവാരിയര്‍, കേശവദേവ്, സുകുമാര്‍ അഴീക്കോട്, യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെയെല്ലാം അപൂര്‍വ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കൊല്ലത്ത് ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്‍- പള്ളിക്കുന്നത്ത് ഈശ്വരി ദമ്പതികളുടെ മകനായി 1939 ഓഗസ്റ്റിലാണ് അദ്ദേഹം ജനിച്ചത്. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ഡിപ്ലോമ എടുത്തിട്ടുണ്ട്. 1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയില്‍ നിന്ന് സിനിമാറ്റോഗ്രഫി പഠിച്ചിട്ടുണ്ട്. 'മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍' എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബഷീര്‍: ഛായയും ഓര്‍മയും', 'എം.ടി.യുടെ കാലം' എന്നിവയാണ് രാജന്റെ പുസ്തകങ്ങള്‍ . മാതൃഭൂമി പത്രത്തില്‍ 'ഇന്നലെ', ആഴ്ചപ്പതിപ്പില്‍ 'അനര്‍ഘനിമിഷങ്ങള്‍' എന്നീ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.

പാചകവാതക പ്രതിസന്ധി സിനിമാ ഷൂട്ടിങ്ങുകളെ ബാധിക്കുന്നു?; പ്രതികരിച്ച് ബി. രാകേഷ്

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

SCROLL FOR NEXT