Around us

വീണ്ടും വില കൂട്ടി, 81 രൂപ കടന്ന് പെട്രോള്‍; ഇന്ധനവില വര്‍ധന തുടര്‍ച്ചയായ 16-ാം ദിവസം

രാജ്യത്ത് തുടര്‍ച്ചയായ 16-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില വര്‍ധന എട്ട് രൂപയിലേറെയായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 81 രൂപ കടന്നു. ഡീസല്‍ ലിറ്ററിന് 76 രൂപ 12 പൈസയും നല്‍കണം. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 79.74 രൂപയും, ഡീസലിന് 74.64 രൂപയുമാണ്.

രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 8.33 രൂപയും ഡീസലിന് 8.98 രൂപയുമാണ് കൂട്ടിയത്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ വില ഉരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താളെയാണ് വില.

ലോക്ക് ഡൗണ്‍ മൂലം 82 ദിവസത്തോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് ജൂണ്‍ ഏഴ് മുതല്‍ വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് ഇന്ധന വില ഉയരാനുള്ള പ്രധാന കാരണങ്ങള്‍.

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

SCROLL FOR NEXT