Around us

പാവക്കുളം ക്ഷേത്രത്തിലെ കയ്യേറ്റവും അധിക്ഷേപവും; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ പരാതി നല്‍കി യുവതി

THE CUE

വിശ്വഹിന്ദു പരിഷത്തിന്റെ പൗരത്വ ഭേദഗതി അനുകൂല പരിപാടിക്കിടെ കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് യുവതിയുടെ പരാതി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു യുവതിക്കെതിരെ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ കയ്യേറ്റവും അധിക്ഷേപവും ഉണ്ടായത്. ഇതിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവതിക്കെതിരെ ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നലെ വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ അനുകൂല പരിപാടി നടന്നിരുന്നു. ഇതില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നു. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും വീഡിയോയിലുണ്ടായിരുന്നു.

യുവതിക്കെതിരെ ബിജെപി വ്യവസായ സെല്‍ കണ്‍വീനര്‍ സജിനിയാണ് പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി എസിപി ലാല്‍ജി ദ ക്യൂവിനോട് പ്രതികരിച്ചു. അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം എസിപി തള്ളി. യുവതി പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

യുവതിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ അപവാദം പ്രചരണം നടക്കുന്നുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് പ്രചരണം.

Time for Another Sushin Magic; 'പേട്രിയറ്റ്' ആദ്യഗാനം എത്തുന്നു

വൈശാലി റീസ്റ്റോർ ചെയ്യേണ്ട സിനിമ, അതിന് ശ്രമിച്ചിരുന്നു: മധു അമ്പാട്ട്

സീസൺ റീമേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നതായി ജോൺ എബ്രഹാം പറഞ്ഞിട്ടുണ്ട്: ബിജോയ് നമ്പ്യാർ

'ആലോലമകമേ...' ഗോപി സുന്ദറിന്റെ സംഗീതം,വരികൾ ബി.കെ ഹരിനാരായണൻ; 'ഫെയ്‌സസി'ലെ ഗാനം

'പേട്രിയറ്റ്' വനിതാ ദിന സ്പെഷ്യൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്; റിലീസ് ഏപ്രിൽ 23 ന്

SCROLL FOR NEXT