Around us

മുസ്ലിം ലീഗിന്റെ നിയന്ത്രണം ജമാഅത്തെ ഇസ്ലാമിയുടെ കൈകളിലേക്കെന്ന് മുഹമ്മദ് റിയാസ്

ആര്‍എസ്എസിന്റെ ബിജെപി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിംലീഗ് എന്നായി മാറാന്‍ ഇനി എത്ര കാലമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

ബിജെപിയെ പരിപൂര്‍ണമായി ആര്‍എസ്എസ് നിയന്ത്രിക്കുന്നതു പോലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നിയന്ത്രണം ഭാവിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കൈകളിലേക്ക് എത്തുവാന്‍ ഈ കൂട്ടുകെട്ട് കാരണമായി മാറും.ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കുന്ന ആര്‍എസ്എസിന്റെ ബിജെപി എന്നതുപോലെ പോലെ ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലമെന്ന് റിയാസ് ചോദിക്കുന്നു

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫില്‍ അദൃശ്യ കക്ഷികളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് 2019 ഡിസംബറില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ അദൃശ്യകക്ഷികള്‍ ദൃശ്യകക്ഷികളായി യുഡിഎഫിലേക്ക് വരുമെന്ന സൂചനകള്‍ ചില മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനകളിലൂടെ വന്നു കഴിഞ്ഞു.

മതനിരപേക്ഷ മനസ്സുകള്‍ക്ക് ഒരിക്കലും യോജിക്കാനാകാത്ത ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ടിനെതിരെ യുഡിഎഫില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള ശബ്ദം കേവലം യുഡിഎഫിനകത്തുള്ള പ്രശ്‌നം മാത്രമല്ല, കേരളത്തിന്റെ മത സാമുദായിക ഐക്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടിയാണ്.അതുകൊണ്ടുതന്നെ ഈ അവിശുദ്ധ സഖ്യത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

ബിജെപിയെ പരിപൂര്‍ണമായി ആര്‍എസ്എസ് നിയന്ത്രിക്കുന്നതു പോലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നിയന്ത്രണം ഭാവിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കൈകളിലേക്ക് എത്തുവാന്‍ ഈ കൂട്ടുകെട്ട് കാരണമായി മാറും.ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കുന്ന ആര്‍എസ്എസിന്റെ ബിജെപി എന്നതുപോലെ പോലെ ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലം?

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT