Around us

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം; സൗബിന് വിഷമമുണ്ടായതില്‍ ഖേദിക്കുന്നു: ഒമര്‍ ലുലു

നടന്‍ സൗബിന്‍ ഷാഹിറിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംഭവത്തില്‍ സൗബിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും ഒമര്‍ ലുലു.

തനിക്കും തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്കും സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

എന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിന്‍ സഹീറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെടുകയും, പേജുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിന്‍മാരെ വിളിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അകൗണ്ട് എതെങ്കിലും ഹാക്കേര്‍സ് ഹാക്ക് ചെയ്‌തോ എന്നും എനിക്ക് അറിയില്ല.

ശ്രീ സൗബിന്‍ സഹീറിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായത് അറിഞ്ഞു അതില്‍ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .

സ്‌നേഹത്തോടെ,

ഒമര്‍ ലുലു

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT