Around us

ട്വീറ്റിന് പിന്നാലെ മോദിയോട് ‘നോ സര്‍’ പറഞ്ഞ് സോഷ്യല്‍ മീഡിയ; ടോപ് ട്രെന്‍ഡിങ് 

THE CUE

സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് പിന്നാലെ 'നോ സര്‍' ക്യാപെയ്‌നുമായി സാമൂഹിക മാധ്യമങ്ങള്‍. ടോപ് ട്രെന്റിങാണ് നിലവില്‍ നോ സര്‍ ഹാഷ്ടാഗ്. നിരവധി പേരാണ് മോദിയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്. തീരുമാനം ഉപേക്ഷിക്കണമെന്നും, സോഷ്യല്‍ മീഡിയ വിട്ടു പോകരുതെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നതെങ്കില്‍, പ്രധാനമന്ത്രിപദം കൂടി ഉപേക്ഷിക്കൂ എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിങ്കളാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ട്വീറ്റ് വന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

മോദി സോഷ്യല്‍ മീഡിയ വിടുന്നുവെന്ന പ്രഖ്യാപനം പലതരം ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എന്നാല്‍ സ്വന്തമായി ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണിതെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കോടിക്കണക്കിനാളുകള്‍ മോദിയെ ഫോളോ ചെയ്യുന്നുവെന്നാണ് കണക്കുകള്‍. ഫെയ്സ്ബുക്കില്‍ നാലരക്കോടിയും ട്വിറ്ററില്‍ അഞ്ച് കോടിയും ഇന്‍സ്റ്റഗ്രാമില്‍ മൂന്നരക്കോടിയും ഫോളോവേഴ്‌സുണ്ട്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT