Around us

'മാര്‍ക്‌സ് വൃത്തിയില്ലാത്ത മനുഷ്യന്‍, കുളിക്കില്ല, പല്ലുതേക്കില്ല'; മുനീറിന്റെ പരാമര്‍ശം വിവാദത്തില്‍

ലെനിന്‍ കോഴിയെന്ന പരാമര്‍ശത്തിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ മുനീറിന്റെ മാര്‍ക്‌സിനെക്കുറിച്ചുള്ള പരാമര്‍ശവും വിവാദത്തില്‍.

'' മാര്‍ക്‌സിനെ പോലെ വൃത്തിയില്ലാത്ത ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ കാണില്ല. കുളിക്കില്ല, പല്ലുതേക്കില്ല, കുപ്പായം മാറ്റില്ല. ഭാര്യയും വീട്ടുജോലിക്കാരിയും ഒരേ സമയമാണ് ഗര്‍ഭിണിയായത്. ജോലിക്കാരിയുടെ മകന് അടുക്കളയിലൂടെ മാത്രമേ അകത്തു കയറാന്‍ കഴിയൂ. ആ കുട്ടിക്ക് മാര്‍ക്‌സിന്റെ അതേ ഛായയാണ്,'' എന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. എം.എസ്.എഫ് സംസ്ഥാന ക്യാമ്പിലായിരുന്നു മുനീറിന്റെ പരാമര്‍ശം.

താന്‍ മുന്നേ ഇത് ഡി.വൈ.എഫ്.ഐ നേതാവ് സ്വരാജിനോട് പറഞ്ഞപ്പോള്‍ ആ പുസ്തകം കാണിച്ച് തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും മുനീര്‍ പറഞ്ഞിരുന്നു. പിന്നീട് പോള്‍ ജോണ്‍സണ്‍ എഴുതിയ ഇന്റലക്ച്വല്‍സില്‍ എന്ന പുസ്തകത്തിന്റെ കവര്‍ സ്‌ക്രീനില്‍ കാണിച്ച് ഇതാണ് ആ പുസ്തകമെന്നും മുനീര്‍ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. മുനീറിന്റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ കുറിച്ചുള്ള പരാമര്‍ശവും പിന്നീട് ഇതില്‍ നല്‍കിയ വിശദീകരണവും വിവാദമായിരുന്നു.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT