Around us

മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജാഫ്ലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരി.

മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകീട്ടോടെ എംബാമിംഗ് നടപടികള്‍ പൂർത്തിയാക്കി രാത്രിയുളള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.

കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് റിപ്പോർട്ട് വന്നുകഴിഞ്ഞാല്‍ മാത്രമെ മരണകാരണമുള്‍പ്പടെയുളള കാര്യങ്ങളില്‍ വ്യക്തത വരികയുളളൂ.

കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു 20 കാരിയായ റിഫ. മരിക്കുന്നതിന്‍റെ തലേ ദിവസവും ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT