Around us

യുപി തെരഞ്ഞെടുപ്പ്: ചര്‍ച്ച ഇപ്പോള്‍ രാമരാജ്യവും, കൃഷ്ണനും, സ്വപ്‌നവും; അഖിലേഷിന് മറുപടിയുമായി ആദിത്യനാഥ്

യു.പി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ ചര്‍ച്ച രാമരാജ്യം. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് തന്റെ ഉറക്കത്തില്‍ 'ഭഗവാന്‍ കൃഷ്ണന്‍' വന്ന് താന്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാമരാജ്യം സ്ഥാപിക്കുമെന്നും പറഞ്ഞെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അഖിലേഷിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു.

തുടര്‍ന്നാണ് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് അഖിലേഷിനെ പരിഹസിച്ച് രംഗത്തെത്തിയത്. അധികാരത്തില്‍ ഇരിക്കുമ്പോള്‍ മധുരയ്ക്കും വൃദ്ധാവനും വേണ്ടി ഒന്നും ചെയ്യാത്തവരെ 'ഭഗവാന്‍ കൃഷ്ണന്‍' ഇപ്പോള്‍ പരിഹസിക്കുകയായിരിക്കും എന്നാണ് ആദിത്യനാഥ് പറഞ്ഞത്.

'' ചിലയാളുകള്‍ ഇപ്പോള്‍ ഉറക്കത്തില്‍ കൃഷ്ണനെ കാണുന്നുണ്ടാകും. കൃഷ്ണന്‍ അവരോട് ചുരുങ്ങിയ പക്ഷം സ്വന്തം പരാജയങ്ങളെ നോക്കി ഒന്ന് പൊട്ടിക്കരയാനെങ്കിലും പറയുന്നുണ്ടാകും. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് ബി.ജെ.പി ചെയ്തു. കൃഷ്ണന്‍ അവരെ ശപിക്കുകയായിരിക്കും. മധുരയ്ക്കും വൃദ്ധാവനും വേണ്ടി ഒന്നും ചെയ്യാത്തത് കൊണ്ട്,'' ആദിത്യനാഥ് പറഞ്ഞു. അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പരാമര്‍ശം.

അതേസമയം യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ വനിതാ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഇത്തരം വിഷയങ്ങള്‍ യു.പി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.കമ്മീഷന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പകുതിയിലധികവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. 15,828 കേസുകളാണ് ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT