Around us

'സംഘപരിവാറിന് വഴങ്ങുന്ന ഭരണകൂട നടപടി, മനുഷ്യരാശിയോടുള്ള വെല്ലുവിളി'

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ ശവസംസ്‌കാരം തടഞ്ഞതില്‍ പ്രതിഷേധവുമായി എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും. മുട്ടമ്പലത്തെ മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ മുള കെട്ടി വഴിയടച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ ടി എന്‍ ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു എതിര്‍പ്പ്.

കോട്ടയം മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഘപരിവാർ അക്രമത്തിലും അതിന് വഴങ്ങുന്ന ഭരണകൂട നടപടിയിലും കോട്ടയംകാരായ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഈ പ്രാകൃത സംഭവം മനുഷ്യരാശിയോടുള്ള വെല്ലുവിളി ആണ്.ഉടൻ തന്നെ ശവസംസ്കാരം അതേ സ്ഥലത്ത് നടത്തണമെന്നും അക്രമികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നു.

രേഖാ രാജ്

അയ്മനം ജോൺ

സജീവ് അയ്മനം

എസ് ഹരീഷ്

എം ആർ രേണുകുമാർ

പ്രിൻസ് അയ്മനം

ആർ സംഗീതzzzz

മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഘപരിവാര്‍ അക്രമത്തിന് വഴങ്ങുന്നതായിരുന്നു ഭരണകൂട നടപടിയെന്ന് രേഖാ രാജ്, അയ്മനം ജോണ്‍, സജീവ് അയ്മനം, എസ് ഹരീഷ്, എം ആര്‍ രേണുകുമാര്‍, പ്രിന്‍സ് അയ്മനം, ആര്‍ സംഗീത എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കോട്ടയത്ത് നിന്നുള്ള എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ടത്.

കൊവിഡ് ബാധിതന്റെ സംസ്‌കാരം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണ് മാറ്റിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്‌കാരത്തിന് ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും തിരുവഞ്ചൂര്‍.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT