Around us

കുഴിയടക്കണമെങ്കിൽ കെ-റോഡ് എന്ന് പേരാക്കണോ; റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെതിരെ ഹൈക്കോടതി. നിർമ്മാണം പൂർത്തിയായി ആറ് മാസത്തിനകം റോഡ് തകർന്നാൽ എൻജിനയർക്കും കരാറുകാർക്കുമെതിരെ വിജിലൻസ് കേസെടുക്കണമെന്ന് കോടതി നിർദേശിച്ചു.

റോഡുകളിലെ കുഴിയടക്കണമെങ്കിൽ പേര് കെ-റോഡ് എന്നാക്കണോ എന്നും ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പരിഹസിച്ചു.

റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നതിനിടെയായിരുന്നു വിമർശനം.

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യത്തിന് ഉപയോ​ഗിക്കുന്ന സ്ഥിതിയാണ്.

ആറ് മാസത്തിനുള്ളിൽ റോഡ് താറുമാറായാൽ വിജിലൻസ് കേസെടുക്കണം, ജസ്സിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഹർജി അടുത്ത മാസം ഒന്നിന് വീണ്ടും പരി​ഗണിക്കും.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട വിഷയം ഇന്ന് നിയമസഭയിലും ചർച്ചയായിരുന്നു. കേരളത്തിലെ റോഡുകൾ തകരാൻ കാലാവസ്ഥ അടക്കമുള്ളവ ഇടയാക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ പറഞ്ഞിരുന്നു. മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT