Around us

ചെന്നിത്തലയ്ക്ക് രേഖകള്‍ ചോര്‍ത്തി നല്‍കിയത് എന്‍ പ്രശാന്ത്; സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നറിയില്ലെന്നും മേഴ്സികുട്ടിയമ്മ

ഇ.എം.സി.സിയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രേഖകള്‍ കൊടുത്തത് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്താണെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ. വിവാദവുമായി ബന്ധപ്പെട്ട് എന്‍.പ്രശാന്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇഎംസിസിയുമായി ധാരണ പത്രം ഒപ്പിട്ടതിലാണ് വിമര്‍ശനം. ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമാണോ രാഷ്ട്രീയ താല്‍പര്യമാണോയെന്നൊന്നും അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മേഴ്‌സികുട്ടിയമ്മ.

വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നയമുണ്ട്. 2000 കോടി രൂപക്കുള്ള ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് ധാരണ പത്രം. 400 ബോട്ടുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 400 ബോട്ടുകള്‍ നിര്‍മ്മിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളൊരാള്‍ പറയുമോയെന്നും മേഴ്‌സികുട്ടിയമ്മ ചോദിച്ചു.

400 ബോട്ട് ഉണ്ടാക്കുമെന്നത് സാമാന്യബുദ്ധിയുള്ളൊരാള്‍ പറയുന്നതല്ല. പത്ത് ട്രോളറാണെങ്കില്‍ കൂടി ഇയാള്‍ക്ക് എന്താണ് ഇതില്‍ കാര്യമെന്നും മേഴ്‌സികുട്ടിയമ്മ ചോദിച്ചു. പ്രശാന്തിനെ ആര് ചുമതലപ്പെടുത്തുന്നു. അയാള്‍ടെ പണി അതാണോ. ഇന്‍ലാന്റ് നാവിഗേഷന്‍ അല്ല കപ്പലുണ്ടാക്കേണ്ടത്. അവര്‍ക്ക് അതിനുള്ള ശേഷിയോ പശ്ചാത്തല സൗകര്യമോ ഇല്ല. തങ്ങളാണ് നേരിട്ട് അവര്‍ക്ക് ഓഡര്‍ കൊടുക്കാന്‍ പോകുന്നത്. ഒരു ആഴക്കടല്‍ ട്രോളര്‍ നിര്‍മ്മിക്കാന്‍ എത്രസമയം എടുക്കും എന്ന് അറിയാത്ത ആളാണോ അയാള്‍. ഓഡര്‍ കൊടുത്തു എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലെ ഉദ്ദേശം എന്താണ്.' മേഴ്സികുട്ടിയമ്മ ചോദിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT