Around us

പോള്‍ ദിനകരന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു; രേഖകള്‍ പിടിച്ചെടുത്തു

തമിഴ്‌നാട്ടിലെ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നിരവധി രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട് ദിനകരനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.

ജീസസ് കാളിങ് എന്ന സുവിശേഷ സംഘത്തിന്റെ ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ രണ്ട് ദിവസമായി റെയ്ഡ് തുടരുന്നത്. ജീസസ് കാളിങ്ങിന്റെ ഉടമയും പ്രമുഖ പ്രഭാഷകനുമാണ് പോള്‍ ദിനകരന്‍. ദിനകരന്റെ അഡയാറിലെ വീട്ടിലും ഓഫീസിലും വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ 28 കേന്ദ്രങ്ങളിലായാണ് ഒരേ സമയം റെയ്ഡ് നടന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോള്‍ ദിനകരന്‍ ചാന്‍സലറായിട്ടുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാലയുടെ നിയന്ത്രണം ഐ.ടി വകുപ്പ് ഏറ്റെടുത്തു. ജീസസ് കാളിങ്ങിന്റെ മറവില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി കേന്ദ്രസര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. വിദേശ സംഭാവനകള്‍ വഴിമാറ്റി രാജ്യത്തിനകത്തും പുറത്തും നിക്ഷേപങ്ങള്‍ നടത്തിയെന്നാണ് ആദായനികുതി വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. സമാനമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും നേരത്തെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു, കണക്കില്‍ പെടാത്ത പണം അടക്കം റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

Income Tax Raid In Paul Dhinakaran's Office And House

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT