Around us

ഉണ്ണി മുകുന്ദനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഹൈക്കോടതി സ്റ്റേ; കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ തുടര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പരാതിക്കാരിയുമായുള്ള കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. മെയ് 23-ന് വന്ന കോടതി ഉത്തരവ് പ്രകാരം വിചാരണ തുടരാമെന്നതായിരുന്നു വിധി. എന്നാല്‍ അതിനെതിരെ ഉണ്ണി മുകുന്ദന്‍ ഹര്‍ജി നല്‍കിയിരുന്നു.

കഥ പറയാന്‍ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. യുവതി പറയുന്നത് നുണയാണ് എന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം ആവശ്യപ്പെട്ടുവെന്നുമുന്നയിച്ച് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി മേയ് മാസം തള്ളിയിരുന്നു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT