Around us

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; അഞ്ച് ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് രണ്ട് ദിവസം ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും.

കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

അതും ഇതും ഒരു സൈഡിൽ കൂടി പോകും...; 'അനന്തൻ കാട്' ഗ്ലിംപ്സ് പുറത്ത്

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

SCROLL FOR NEXT