Around us

നാളെ മുതല്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യത; അതിജാഗ്രതയില്‍ കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അതിജാഗ്രതയില്‍ സംസ്ഥാനം. ന്യൂനമര്‍ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറി തമിഴ്‌നാടിന്റെ തെക്കന്‍ മേഖലയില്‍ പ്രവേശിക്കാനാണ് സാധ്യത.

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വിലക്കുണ്ട്. ഇന്ന് മുതലാണ് നിയന്ത്രണം. നാളെ മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്.

എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ

എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? സം​ഗീത് കെ. അഭിമുഖം

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ അന്തരിച്ചു

സ്റ്റൈലിഷ് "പട്ടി ഷോ"; "അതിരടി"യിലെ പുതിയ ഗാനമെത്തി; ചിത്രം മെയ് 14 ന്

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന "ബാലൻ"; പ്രദർശനം മെയ് 14 ന്

SCROLL FOR NEXT